ഐ എൻ എൽ പാർലമെന്റ് മണ്ഡലം ജില്ലാ പ്രവർത്തക സംഗമം കണ്ണൂരിൽ നടത്തി


കണ്ണൂർ :- കണ്ണൂർ പാർലമെന്റ് മണ്ഡലം ജില്ലാ പ്രവർത്തക സംഗമം ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് പ്രൊ.മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ വിജയിപ്പിക്കാൻ ഐ.എൻ.എൽ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് പ്രൊ.മുഹമ്മദ് സുലൈമാൻ ആവശ്യപ്പെട്ടു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുൻ ദേശീയ സെക്രട്ടറി പ്രൊഫ.ബഷീർ അഹമ്മദ് ഖാൻ മുഖ്യാതിഥിയായി.

സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സംസ്ഥാന ട്രഷറർ ബി.ഹംസ ഹാജി , നേതാക്കളായ എം.എം മാഹിൻ, എം.മൊയ്തീൻ കുഞ്ഞി കളനാട്, എം.എ ലത്തീഫ്, നാഷണൽ വുമൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹസീന ടീച്ചർ , ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ഹാഷിം അരിയിൽ , അൻവർ സാദത്ത്, സിറാജ് തയ്യിൽ , താജുദ്ദീൻ മട്ടന്നൂർ , ഇല്യാസ് മട്ടന്നൂർ , ഡി.മുനീർ,മുഹമ്മദ് മുയ്യം, ഹമീദ് ചെങ്ങളായി,അസ്ലം പിലാക്കിൽ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post