ഓട്ടോ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു


ചക്കരക്കൽ : യാത്രക്കിടെ കാൽനടയാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു. മുണ്ടേരി ഏച്ചൂർ കോട്ടത്തിന് സമീപത്തെ ഓട്ടോ ഡ്രൈവർ പത്മാലയത്തിൽ അനീഷ് (41) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

നവംബർ 12 ന് വൈകുന്നേരം 4.45 ഓടെ വലിയന്നൂരിലായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

പത്മനാഭൻ - വസുമതി ദമ്പതികളുടെ മകനാണ് അനീഷ്. അവിവാഹിതനാണ്.

ബിന്ദു, മനോഹരൻ, ഷനിൽ എന്നിവർ സഹോദരങ്ങളാണ്.

Previous Post Next Post