കൊളച്ചേരി:-മാലിന്യമുക്ത നവ കേരളത്തിൻറെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഹരിത സഭ ചേർന്നു കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തുആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്എം സജിമ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ എൽ, ക്ഷേമ കാര്യ ചെയർപേഴ്സൺ അസ്മ കെ വി, വത്സൻ മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ ദീപ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഭയൻ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ബാബു സ്വാഗതവും ലയ വിയോ നന്ദിയും പറഞ്ഞു
.