തളിപ്പറമ്പ്:- തളിപ്പറമ്പ് മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി മിനി മാരത്തൺ സംഘടിപ്പിച്ചു. മൊറാഴ സ്റ്റെംസ് കോളേജ് മുതൽ തളിപ്പറമ്പ് ബസ് സ്റ്റാന്റ് വരെ നടന്ന മാരത്തൺ ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റെംസ് കോളേജ് വിദ്യാർഥികളും, മൂത്തേടത്ത് ഹൈസ്‌കൂളിലെ എൻ എസ് എസ് വളണ്ടിയർമാരുമായി 80 പേരാണ് മാരത്തണിന്റെ ഭാഗമായത്. തളിപ്പറമ്പ് ഡി ഇ ഒ സി അനിത അധ്യക്ഷത വഹിച്ചു. സ്റ്റെംസ് കോളേജ് ചെയർമാൻ പി ഒ മുരളീധരൻ, ആന്തൂർ നഗരസഭ കൗൺസിലർ സി പി മുഹാസ്, മൂത്തേടത്ത് ഹയർസെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് കോ ഓർഡിനേറ്റർ റിജു തുടങ്ങിയവർ പങ്കെടുത്തു.