പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂൾ കലോത്സവം ; കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

 

കണ്ണാടിപ്പറമ്പ് :- നാല് ദിവസങ്ങളിലായി നടന്ന പാപ്പിനിശ്ശേരി ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിൽ കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഹയർ സെക്കന്ററി , അറബിക് കലോത്സവം, സംസ്കൃത കലോത്സവം ഓവറോൾ ട്രോഫിയും ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് സ്കൂളിന് തന്നെ ലഭിച്ചു. 

പാപ്പിനിശ്ശേരി AEO ബിജിമോൾ ഒ.കെ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ.കെ വജസ് രതീഷിന് ഉജ്ജ്വല ബാല്യ പുരസ്‌കാരം (HM ഫോറം അവാർഡ്) നൽകി ആദരിച്ചു.  പാപ്പിനിശ്ശേരി ഉപജില്ലയിലെ മുഴുവന്‍ എൽ.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ നിന്നായി 5000 ത്തോളം വിദ്യാര്‍ഥികൾ കലോത്സവത്തിന്റെ ഭാഗമായി.

സമാപന ചടങ്ങ് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് രത്നകുമാരി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഹാഷിം എം.സി, സ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ ടി.ഒ, കാണിചന്ദ്രൻ (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, നാറാത്ത് ഗ്രാമപഞ്ചായത്ത്), ഗീത എം.വി (HM ദേശാസേവ യു.പി സ്കൂൾ) തുടങ്ങിയവർ സംസാരിച്ചു. PTA പ്രസിഡന്റ് ബൈജു.കെ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ലത.സി നന്ദിയും പറഞ്ഞു. 

Previous Post Next Post