കൊളച്ചേരി :- കൊളച്ചേരി ആസ്ഥാനമാക്കിക്കൊണ്ട് മലപ്പട്ടം, മയ്യിൽ, കുറ്റ്യാട്ടൂർ , കൊളച്ചേരി പഞ്ചായത്തുകൾ പ്രവർത്തന പരിധിയാക്കി സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി പ്രിയദർശിനി സാംസ്കാരികവേദി എന്ന പേരിൽ സംഘടന രൂപീകരിച്ചു. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 19 ന് ഇന്ദിരാഗാന്ധി അനുസ്മരണവും , പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും തീരുമാനിച്ചു.
ഭാരവാഹികൾ :-
ചെയർമാൻ - മധു .ഇ.കെ
കൺവീനർ : പ്രേമാനന്ദൻ എൻ വി
ട്രഷറർ : സി.നാരായണൻ
വൈസ് ചെയർമാൻ : സി.ശ്രീധരൻ മാസ്റ്റർ, പ്രഭാകരൻ മലപ്പട്ടം, ടി .കൃഷ്ണൻ
ജോയന്റ് കൺവീനർ : സതീശൻ മാണിയൂർ, സന്തോഷ് PV
രൂപീകരണ യോഗത്തിൽ സി വാസു മാസ്റ്റർ, കെ.യം. നാരായണൻ മാസ്റ്റർ, സി രാഘവൻ,അമീർ പള്ളിപ്പറമ്പ, ഫൈസൽ കമ്പിൽ , ഷംസു കൂളിയാൽ , യഹിയ പള്ളിപ്പറമ്പ്, രാധാകൃഷ്ണൻ , പഞ്ചായത്ത് മെമ്പർ അഷറഫ്, ഷുക്കൂർ പള്ളിപ്പറമ്പ, സാദിഖ് എടക്കൈ,എം. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.