മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 39 - മത് രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു. നിയുക്ത മയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി ശശിധരൻ ചെയ്തു.
തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, K. S. S. P. A കണ്ണൂർ ജില്ലാ സെക്രട്ടറി കെ.സി രാജൻ മാസ്റ്റർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
ജിനേഷ് കാപ്പാടി സലാം മാടോളി, പ്രകാശപടി ബാലകൃഷ്ണൻ മാസ്റ്റർ മൂസ കുട്ട്യാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു. പ്രേമരാജൻ പുത്തലത്ത് സ്വാഗതവും എ.കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.