ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നെൽകൃഷിയുടെ ഭാഗമായി മാണിയൂർ നോർത്ത് പാടശേഖരത്തിൽ വട്ടക്കുളം വയലിൽ വിത്തിറക്കൽ ഉദ്ഘാടനം ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ നിർവ്വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ ഇടപെടുന്നതിൻ്റെ ഭാഗമായി ബേങ്കിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്യുന്നു.
കൃഷി പഠനവുമായി ബന്ധപ്പെട്ട് ഭഗവതിവിലാസം എൽ.പി സ്കൂളിലെ നാലാം തരത്തിലെ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി.പ്രസീത, കൃഷി ഓഫീസർ എ.കെ സുരേഷ് ബാബു, കൃഷി അസിസ്റ്റൻ്റ് ഉദയൻ ഇടച്ചേരി, മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ സഞ്ജു മാസ്റ്റർ, മാണിയൂർ നോർത്ത് പാടശേഖര സെക്രട്ടറി എ.ഗിരീശൻ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ സ്വാഗതവും ബ്രാഞ്ച് മാനേജർ എൻ.വാസുദേവൻ നന്ദിയും പറഞ്ഞു.