ചേലേരി മാധവസേവകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദീപാവലി ആഘോഷവും അനുമോദന സദസ്സും സംഘടിപ്പിച്ചു


ചേലേരി :- ചേലേരി മാധവസേവകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദീപാവലി ആഘോഷവും അനുമോദന സദസ്സും സങ്കൽപ് അക്കാദമി അങ്കണത്തിൽ വെച്ച് നടന്നു. വൈകുന്നേരം 6 മണിക്ക് ചിരാതുകൾ കത്തിച്ച് സേവാകേന്ദ്രവും പരിസരവും ദീപാലങ്കൃതമാക്കി. തുടർന്ന് നടന്ന സാംസ്കാരിക സദസ്സിൽ എം.നാരായണൻ ദീപാവലി സന്ദേശം നൽകി. സേവാകേന്ദ്രത്തെ പ്രധിനിധീകരിച്ച് പഞ്ചായത്ത്/ബ്ലോക്ക് കേരളോത്സവത്തിൽ ലളിതഗാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച രജിത എ.പിയെയും ഈശാനമംഗലത്ത് നടന്നു വരുന്ന അഗസ്ത്യ കളരിസംഘത്തിൽ നിന്നും NATIONAL THANG-TA ചാമ്പ്യൻഷിപ്പ് സെലക്ഷൻ നേടിയ അനാമിക രാഗേഷ്, ദിയ എം.കെ എന്നിവരെയും വാർഡ്മെമ്പർ ഗീത വി.വി അനുമോദിച്ചു.

ഇ.പി ഗോപാലകൃഷ്ണൻ പരിപാടിക്ക് ആശംസ അർപ്പിച്ചു. സുഭാഷ്, മനോജ്, ശരത്, ഷമിൽ, സനിൽ ഗോവിന്ദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സജീവൻമാസ്റ്റർ, രാഗേഷ് കൊട്ടോടി എന്നിവർ പങ്കെടുത്തു . ചിലമ്പ് വൈദ്യർകണ്ടി, രുദ്രാക്ഷ ഈശാനമംഗലം ടീമുകളുടെ കൈകൊട്ടികളിയും നടന്നു. വിഷ്ണു പ്രകാശ് സ്വാഗതവും ജിഷ്ണു പി.കെ നന്ദിയും പറഞ്ഞു.



Previous Post Next Post