കമ്പിൽ :- 'അഹ് ലുസ്സുന്ന: താജുൽ ഉലമയായിരുന്നു ശരി' എന്ന ശീർഷകത്തിൽ എസ്.വൈ.എസ് കമ്പിൽ സോൺ ഫിക്റ ആദർശ പഠന ക്യാമ്പ് കൊളച്ചേരി സാന്ത്വന കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിച്ചു. നസീർ സഅദി കയ്യങ്കോടിന്റെ അദ്ധ്യക്ഷതയിൽ മിദ്‌ലാജ് സഖാഫി ചോല ഉദ്ഘാടനം ചെയ്തു. സഅ്ദ് ബാഖവി മാമ്പ വിഷയാവതരണം നടത്തി.
അബ്ദുൽ ഖാദർ ഹാജി കൊടിപ്പോയിൽ , ഇബ്റാഹിം മാസ്റ്റർ പാമ്പുരുത്തി , ഉമർ സഖാഫി ഉറുമ്പിയിൽ , നിസാമുദ്ദീൻ ഫാളിലി വേശാല , മുഈനുദ്ദീൻ സഖാഫി നെല്ലിക്കപ്പാലം , അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര , ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ, ഉവൈസ് നൂഞ്ഞേരി തുടങ്ങിയവർ പങ്കെടുത്തു.