നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ച 118 വീടുകളുടെ താക്കോൽ കൈമാറ്റവും പ്രഖ്യാപനവും ഡിസംബർ 30-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്‌കൂളിൽ വെച്ചു നടക്കും. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ.വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി.ജെ എന്നിവർ വിശിഷ്‌ടാതിഥികളാവും. ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വിനോദ്കുമാർ എം.പി റിപ്പോർട്ട് അവതരിപ്പിക്കും. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജിർ പി.പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശ്യാമള, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എൻ മുസ്‌തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.റഷീദ, എം.നികേത്, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.പവിത്രൻ, കെ.ബൈജു, എം.പി മോഹനാംഗൻ, പി.രാമചന്ദ്രൻ, എം.ടി മുഹമ്മദ്, യു.പി മുഹമ്മദ്കുഞ്ഞി, പി.ടി രത്നാകരൻ, കെ.ടി അബ്ദുൾ വഹാബ്, പി ശിവദാസ്, പി.ദാമോദരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തും.