ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപനദിനം ആഘോഷിച്ചു


ചേലേരി :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 139-മത് ജന്മദിനം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ചേലേരി യു.പി സ്കൂളിന് സമീപം മുതിർന്ന പാർട്ടി നേതാവ് എം.അനന്തൻ മാസ്റ്റർ പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ അദ്ധ്യക്ഷം വഹിച്ചു.

മുൻ മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ , ബ്ലോക്ക് സിക്രട്ടറി കെ.മുരളീധരൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു . ബൂത്ത് പ്രസിഡണ്ട് എം.പി പ്രഭാകരൻ, മുരളീകൃഷ്ണൻ, കെ.നന്ദനൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post