മയ്യിൽ പവർക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന മയ്യിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് ഡിസംബർ 24 ന് തുടക്കം


മയ്യിൽ :- മയ്യിൽ പവർക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മയ്യിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള (MPL) ഒരുക്കങ്ങൾ പൂർത്തിയായി. 
ഡിസംബർ 23 ന് വൈകുന്നേരം 5 മണിക്ക് മയ്യിൽ IMNSGHSS ഗ്രൗണ്ടിൽ നിന്നും വിളംബര ഘോഷയാത്ര ആരംഭിച്ച് മയ്യിൽ ഗ്രൗണ്ടിൽ തന്നെ സമാപിക്കും. ഡിസംബർ 24 ന് രാവിലെ 8 മണിക്ക് മത്സരം ആരംഭിച്ച് 25 ന് വൈകുന്നേരം സമാപന സമ്മേളനത്തോടുകൂടി പരിപാടി സമാപിക്കും.

പവർ ബ്ലാസ്റ്റേർസ്, പവർ ഇൻഡ്യൻസ്, പവർ സ്ട്രക്കേർസ്, പവർ റൈഡർസ്, മയ്യിൽ റോയൽസ്, കല കിങ്ങ് ഇലവൻസ് തുടങ്ങിയ ആറു ടീമുകളെയാണ് ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുന്നത്. മത്സരത്തിൽ 13 വയസ്സു മുതൽ 72 വയസുവരെയുള്ളവർ പങ്കെടുക്കുന്നുണ്ട്.

മത്സരം നടക്കുന്ന ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘാടകസമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, രക്ഷാധികാരി പി.കെ നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൗണ്ടും പിച്ചും പരിശോധിച്ച് കളിക്കാരുമായി ആശയവിനിമയം നടത്തി.

സംഘാടക സമിതി ചെയർമാൻ രാധാക്യഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, രക്ഷാധികാരി പി.കെ നാരായണൻ , രാജു പപ്പാസ്, ഒ.എം അജിത്ത് മാസ്റ്റർ, എക്സൈസ് പ്രവന്റീവ് ഓഫീസർ എം.വി അഷ്റഫ്, എ.കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Previous Post Next Post