വണ്ടിപ്പെരിയാർ സംഭവം ; ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചേലേരിമുക്കിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചു


ചേലേരി :- വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ നീതി നടപ്പാക്കണം എന്ന ആവശ്യമുന്നയിച്ച് KPCC ആഹ്വാനപ്രകാരം ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി "മകളെ മാപ്പ് നീതിയെ തോൽപ്പിച്ച ഭരണകൂടത്തിന് മാപ്പില്ല"എന്ന മുദ്രാവാക്യത്തോടുകൂടി പ്രതിക്ഷേധ ധർണ്ണ ചേലേരിമുക്കിൽ സംഘടിപ്പിച്ചു.

 ചേലേരി മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരന്റെ അദ്ധ്യക്ഷതയിൽ ദളിത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി  ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി.കെ രഘുനാഥൻ, സേവാദൾ കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ശംസു കൂളിയാൽ, INTUC ജില്ലാ സെക്രട്ടറി എം.വി മനോഹരൻ, ബ്ലോക്ക് ട്രഷറർ പി.കെ പ്രഭാകരൻ, പി. വെലായുധൻ, എം.ശ്രീധരമാരാർ, കെ.വി പ്രഭാകരൻ, എം.പി പ്രഭാകരൻ, രാജീവിൻ നൂഞ്ഞേരി, രാജേഷ് നൂഞ്ഞേരി, കെ.രാജൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി വേലായുധൻ ചടങ്ങിൽ നന്ദി പറഞ്ഞു.

Previous Post Next Post