ഇരിക്കൂർ ബ്ലോക്ക് കേരളോത്സവ വിജയികളെ വള്ളിയോട്ടുവയൽ ജയകേരളവായനശാല അനുമോദിച്ചു


മയ്യിൽ :- ഇരിക്കൂർ ബ്ലോക്ക് തല കേരളോത്സവത്തിൽ 100, 200, 400 മീറ്റർ ഓട്ട മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടി.അനു സുജിത്ത്, യു.പി. വായനാ മത്സരത്തിൽ വിജയികളായ ഗൗരിനന്ദ, ആശ്രിത് എന്നിവരെ വള്ളിയോട്ടുവയൽ ജയകേരളവായനശാല അനുമോദിച്ചു.

വായനശാലാ പ്രസിഡണ്ട് ഇ.പി രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകൻ കെ.ബാലകൃഷ്ണൻ ആശംസാ പ്രസംഗം നടത്തി. അനു സുജിത്ത്, ഗൗരി നന്ദ, ആശ്രിത് എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.വി ദേവദാസൻ സ്വാഗതവും ജോ: സെക്രട്ടറി എം.മനോഹരൻ നന്ദിയും പറഞ്ഞു.

             

Previous Post Next Post