കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 75-76 എസ്, എസ്, എൽ സി, ബാച്ച് കൂട്ടായ്മ "വൺ മൈൻഡ് -76" കൈരളി ഹെറിറ്റേജിൽ ചേർന്നു. കൺവീനർ മുകുന്ദൻ പി സ്വാഗതം പറഞ്ഞു. ചെയർമാൻ മമ്മു പി അധ്യക്ഷത വഹിച്ചു,
അന്നത്തെ സഹപാഠികളായ വേർപെട്ട് പോയവർക്ക് സ്മരണാഞ്‌ജലി അർപ്പിച്ചു. ചടങ്ങിൽ മുഹമ്മദ് കുഞ്ഞി, അശോകൻ , എൻ,രാജീവൻ , കെ പി, ചന്ദ്രഭാനു, സജീവ്, തുടങ്ങിയവർ സംസാരിച്ചു,
പുതിയ ഭാരവാഹികളായി, മമ്മു, പി ചെയർമാൻ, കൺവീനർ പി മുകുന്ദൻ , ട്രഷററായി എൻ അശോകൻ എന്നിവരെയും തിരഞ്ഞെടുത്തു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
47 വർഷത്തെ പുനസമാഗമം പരസ്പരം കാണുമ്പോൾ വേറിട്ട അനുഭവമായി എന്ന് പരസ്പരം പങ്കുവച്ചു.പുതുവർഷ കേക്ക് കട്ടിങും നടത്തി.വീണ്ടും സംഗമിക്കാം എന്ന തീരുമാനോത്തോടെ പിരിഞ്ഞു.