കോവിഡ് കേസുകളിൽ 89.5% കേരളത്തിൽ


തിരുവനന്തപുരം :- രാജ്യത്തെ ആക്ട‌ീവ് കോവിഡ് കേസുകളിൽ 89.5% കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. ഇന്നലെ രാവിലെ 8 മണി വരെയുള്ള കണക്കനുസ രിച്ച് രാജ്യത്താകെ കോവിഡ് പോസിറ്റീവായി തുടരുന്നവർ 1701 ആണ് ഇതിൽ പേർ 1523 കേരളത്തിലാണ്. കേരളത്തിൽ കോവിഡ് പരിശോധന കൂടുതലായതിനാലാണ് കേസുകളുടെ എണ്ണം കൂടിയതെന്നാണ്ആരോഗ്യ വകുപ്പിന്റെ വിശദീകരണം. 199 കേസുകളാണ് പുതിയതായി കേരളത്തിൽ റിപ്പോർട്ട് ചെയ്തത്‌. പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും തീവ്രമായ ലക്ഷണങ്ങളില്ലാത്തതും വിശ്രമം കൊണ്ടുതന്നെ മാറുന്നതുമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Previous Post Next Post