കമ്പിൽ :- കമ്പിൽ എ.എൽ.പി സ്കൂൾ (ചെറുക്കുന്ന്) മുൻ പ്രധാനാധ്യപകൻ ടി.പി നാരായണൻ മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ സി.കെ ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ചു.
ടി.വി സുശീല ടീച്ചർ , സി. പ്രകാശൻ , എ.കുമാരൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് സി.എച്ച് സജീവൻ സ്വാഗതവും കെ.വി ഹനീഫ മാസ്റ്റർ നന്ദിയും പറഞ്ഞു.