പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് കോടിപ്പൊയിലെ അബ്ദുൽ ഖാദർ മാസ്റ്ററുടെ വീടിൻ്റെ ജനൽ ചില്ലുകളും, ബൈക്കിൻ്റെ രണ്ട് ഗ്ലാസുകളും ബൈക്കിൻ്റെ മീറ്റർ ബോക്സും തകർത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഞായറാഴ്ച്ച 12 മണിയോടെ വീട്ടുകാർ വീട് പൂട്ടി അടുത്ത ബന്ധുവിൻ്റെ കല്യാണത്തിന് പോയിരുന്നു. കല്യാണത്തിന് പോയി തിരിച്ച് വന്നപ്പോഴാണ് ഗ്ലാസുകൾ തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. മയ്യിൽ പോലീസിൽ പരാതി നൽകി.