ചെടിക്കള്ളന്മാരെ കൊണ്ട് പൊറുതിമുട്ടി ചേലേരിമുക്ക് നിവാസികൾ ; ചെടികൾ മോഷണം പോകുന്നത് പതിവാകുന്നു


ചേലേരി :- ചേലേരിമുക്കിലും പരിസരങ്ങളിലും രാത്രി സമയങ്ങളിൽ ചെടി മോഷണങ്ങൾ വ്യാപകമാകുന്നു. പരിസരത്തെ വീടുകളിൽ നിന്നും നിരവധി ചെടികൾ നഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം നൂഞ്ഞേരി കോട്ടം റോഡിലുള്ള അദ്നാന്റെ വീട്ടുമുറ്റത്ത്‌ നിന്നും ചെടിച്ചട്ടി അടക്കമുള്ള വില പിടിപ്പുള്ള ചെടികൾ നഷ്ടപ്പെട്ടിട്ടുണ്ട്.

വിലപിടിപ്പുള്ള ചെടികളും ചെടിച്ചട്ടികളുമാണ് ഇത്തരത്തിൽ മോഷണം പോകുന്നത്. ഇതിന് മുൻപും ഈ പ്രദേശത്ത് സമാനമായ രീതിയിലുള്ള സംഭവം നടന്നിട്ടുണ്ട്. ചെടിക്കള്ളന്മാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഈ പ്രദേശക്കാർ. രാത്രി സമയങ്ങളിൽ ഉള്ള മോഷണങ്ങൾ തടയാൻ കടുത്ത നടപടി സ്വീകരിക്കുമെന്ന് മയ്യിൽ പോലീസ് അറിയിച്ചു.



Previous Post Next Post