ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റി ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു


കൊളച്ചേരി :- ബാലസംഘത്തിന്റെ 85 മത് രൂപീകരണ വാർഷികത്തിൽ ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റി ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു. നാലാംപീടികയിൽ നിന്നും കരിങ്കൽക്കുഴിയിലേക്ക് നടന്ന വർണ ശബളമായ ഘോഷയാത്രയിൽ നൂറ് കണക്കിന് പേർ അണിനിരന്നു. ഇ.പി ജയരാജൻ, പ്രസീത, സ്വീതിൻ സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

കരിങ്കൽക്കുഴിയിൽ നടന്ന യോഗത്തിൽ കെ.രാമകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. അമൽ കൃഷ്ണ അധ്യക്ഷത വഹിച്ചു. ദേവിക ദിനേശ് , ഇ.പി ജയരാജൻ എന്നിവർ സംസാരിച്ചു.








Previous Post Next Post