ചേലേരി :- ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം ആരാധന മഹോത്സവത്തിന് നാളെ പരിസമാപ്തിയാകും.
നാളെ ഡിസംബർ 25തിങ്കളാഴ്ച മഹോത്സവം നടക്കും. രാവിലെ 11 മണിക്ക് പ്രഭാഷണം. ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. ദീപാരാധനയ്ക്ക് ശേഷം തിരുവാതിരക്കളി, തുടർന്ന് ഇരട്ട തായമ്പക എന്നിവ ഉണ്ടായിരിക്കും.