ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഇ എം എസ്സ് സ്മാരക വായനശാല & ഗ്രന്ഥാലയവും കുറ്റ്യാട്ടൂർ പഞ്ചായത്ത് ജൽ ജീവൻ മിഷനും ചേർന്ന് സൗജന്യ കുടിവെള്ള പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജൽ ജീവൻ മിഷൻ ഓഫീസർ വിഷ്ണു വിശദീകരണം നടത്തി. വായനശാല സെക്രട്ടറി കെ.വി പ്രതീഷ്, ലൈബ്രേറിയൻ എ.രസിത എന്നിവർ സംസാരിച്ചു.