ചേലേരി :-ചേലേരി മുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയ സംഘടിപ്പിക്കുന്ന കായികോത്സവം നാളെ രാവിലെ 8 മണിക്ക് കൊളച്ചേരി തവളപ്പാറ ഗ്രൗണ്ടിൽ നടക്കും15 വിഭാഗങ്ങളിലായി ഇരുന്നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കും.ഈ മത്സരങ്ങളിലെ വിജയികൾ ഡിസംബർ അവസാനം കണ്ണൂരിൽ നടക്കുന്ന സബ്ജില്ലാ തല മജ്‌ലിസ് കായികോത്സവത്തിൽ പങ്കെടുക്കും.പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രിൻസിപ്പൽ മുഹമ്മദ് സുഹൈർ ചാലാട്,കായികോത്സവം കൺവീനർമാരായ മുഹമ്മദ് എം വി, നിഷ്ത്താർ, അസ്‌ലം എ വി എന്നിവർ അറിയിച്ചു.