മയ്യിൽ :- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമ ശാസ്ത്ര ജാഥ " പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം" എന്ന മുദ്രാവാക്യവുമായി മയ്യിൽ നിന്ന് ആരംഭിച്ച് ചട്ടുകപ്പാറയിൽ സമാപിച്ചു. മയ്യിൽ വെച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ: കെ.കെ രത്നകുകുമാരി, ജാഥ ലീഡർ ജില്ലാ കമ്മറ്റി അംഗം കെ.സി പത്മനാഭന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിർവാഹക സമിതി അംഗം വി.വി ശ്രീനിവാസൻ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളും വായനശാല പ്രവർത്തകരും ലഘുലേഖകൾ ഏറ്റുവാങ്ങി. Pയൂണിറ്റ് സെക്രട്ടറി കെ.കെ കൃഷ്ണൻ സ്വാഗതവും മേഖല സെക്രട്ടറി എ.ഗോവിന്ദൻ നന്ദിയും പറഞ്ഞു.
തുടർന്ന് ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ലഘുനാടകം 'ചോദ്യം' അരങ്ങേറി. സി.വിനോദ്, ഉണ്ണികൃഷ്ണൻ , സന്തോഷ്, പ്രമീള, അഥീന സി.കെ, ആഞ്ചലീന എന്നിവർ അഭിനയിച്ചു. 24 ന് സ്വീകരണ കേന്ദ്രങ്ങളായ കരിങ്കൽക്കുഴി, ചേലേരി, കൊളച്ചേരി, കാലടി, കടൂർ എന്നീ സ്വീകരണങ്ങൾക്ക് ശേഷം ചട്ടുകപ്പാറയിൽ സമാപിച്ചു. സമാപന സമ്മേളനം സി.കെ അനൂപ് ലാലിന്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ.സി പത്മനാഭൻ പ്രഭാഷണം നടത്തി. കെ.വി പ്രതീഷ് സ്വാഗതവും എം.കെ സന്തോഷ് നന്ദിയും പറഞ്ഞു. സ്വീകരണകേന്ദ്രങ്ങളിൽ വി.വി ശ്രീനിവാസൻ, ജാഥ ലീഡർ കെ.സി പത്മനാഭൻ , ജാഥ മാനേജർ എ.ഗോവിന്ദൻ ,പി. സൗമിനി ടീച്ചർ, പി.കുഞ്ഞികൃഷ്ൻ , സി.കെ അനൂപ് ലാൽ , കെ.കെ കൃഷ്ണൻഎന്നിവർ സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ചു.