മയ്യില്‍ സി എച്ച് സിയില്‍ പുതിയ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു

 



മയ്യിൽ:-ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മയ്യില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച ലബോറട്ടറി കെട്ടിടം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച 61.3 ലക്ഷം രൂപ ചെലവിലാണ് അത്യാധുനീക സജ്ജീകരണങ്ങളോടെ ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍  നിര്‍മ്മാണം ആരംഭിച്ചത്. ബയോകെമിസ്ട്രി അനലൈസര്‍, ഹെമറ്റോളജി അനലൈസര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലാബിലുണ്ട്. ഇതിലൂടെ നാല്പതോളം ടെസ്റ്റുകള്‍ ഇവിടെ ചെയ്യാം.

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി എം ഒ എച്ച്  അഡീഷണല്‍ ഡയറക്ടര്‍ പീയുഷ് എം നമ്പൂതിരിപ്പാട്, മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, ജില്ലാ പഞ്ചായത്ത് അംഗം എന്‍ വി ശ്രീജിനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി കെ മുനീര്‍, കെ പി രേഷ്മ, ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സി കെ റസിന, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ കാര്‍ത്യായനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post