കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂളിൽ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്കൂൾ ബാങ്ക് സ്റ്റാർട്ടപ്പ് & ഇൻക്യുബേഷൻ സെന്ററിന്റെ തറക്കലിടൽ കർമ്മം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റോബർട്ട് ജോർജ് നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ യു.മുകുന്ദൻ അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.മധു , മദർ പി.ടി.എ പ്രസിഡന്റ് കെ.റീന, മദർ പി.ടി.എ വൈസ് പ്രസിഡന്റ് ഷിഫ.എസ്, സീനിയർ അസിസ്റ്റന്റ് കെ.സി.ഹബീബ്, മയ്യിൽ എയിസ് ബിൽഡേർസ് ചെയർമാൻ ബാബു പണ്ണേരി, സ്കൂൾ ലീഡർ ശിവന്യ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.കെ അനിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സുഗതകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.