കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി മുട്ടക്കോഴി വിതരണം ഡിസംബർ 19 ചൊവ്വാഴ്ച രാവിലെ 9 മണിക് കൊളച്ചേരിമുക്ക് മൃഗാശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യും.
Dec 19 ന് 1 മുതൽ 9 വരെയുള്ള വാർഡുകളിലെയും Dec 20 ന് 10 മുതൽ 17 വരെയുള്ള വാർഡുകളിലെ ഗുണഭോക്താക്കൾക്കും നൽകുന്നത്. കൊളച്ചേരി മൃഗാശുപത്രിയിൽ രാവിലെ 9.00 മുതൽ 11 മണി വരെ വിതരണം ചെയ്യും.ഗുണഭോക്താക്കൾ കാർഡ് ബോർഡ് ബോക്സ് കൊണ്ടുവരേണ്ടതാണ്.