കൊളച്ചേരി :- പുഴാതി ശ്രീ സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബർ 3 മുതൽ 14 വരെ നടക്കുന്ന 39 - മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം പരിപാടിയോടനുബന്ധിച്ച് ശ്രീ ഗുരുവായൂരപ്പന്റെ തങ്ക വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥയാത്ര ഇന്ന് ഡിസംബർ 1 വെള്ളിയാഴ്ച്ച കൊളച്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ എത്തിച്ചേരും.
ഇന്ന് രാവിലെ 11 മണിക്ക് പറശ്ശിനിക്കടവ്, ഉച്ചയ്ക്ക് 12 മണിക്ക് വേളം ഗണപതി ക്ഷേത്രം, വൈകുന്നേരം 3.30 ന് ചേലേരി അമ്പലം, 4 മണിക്ക് ഈശാനമംഗലം, 4.30 ന് കണ്ണാടിപ്പറമ്പ്, 5 മണിക്ക് വള്ളുവൻ കടവ്, 5.30 ന് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം, 6 മണിക്ക് അഴീക്കോട് മൊളോളം ശിവക്ഷേത്രം, 6.15 ന് പുതിയാപ്പറമ്പ് പുതിയ കാവ് ഭഗവതി ക്ഷേത്രം, 7 മണിക്ക് അലവിൽ ഷിർദ്ദി സായി മന്ദിരം, 7.30 ന് ഹൈലാന്റ് മടപ്പുര, 7.45 ന് പിള്ളയാർ കോവിൽ, 8 മണിക്ക് മുനീശ്വരൻ കോവിൽ, 8.15 ന് കാഞ്ചികാമാക്ഷി, 8.30 ന് തളാപ്പ് എന്നിവിടങ്ങളിൽ എത്തിച്ചേരും.