ചിറമ്മൽ തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിലിലെ ചിറമ്മൽ തറവാട്ടിലെ കുടുംബാംഗങ്ങളുടെ സംഗമം മയ്യിൽ സാറ്റ്കോസ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിന് സി.കെ  വിജയന്റെ അധ്യക്ഷതയിൽ ഡോ. ഭവദാസൻ നമ്പൂതിരി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.

ഡോ. എം.വിനോദ് കുമാർ, കെ.ബാലകൃഷ്ണൻ എന്നിവർ വിശിഷ്ട അംഗങ്ങളായി ചടങ്ങിൽ പങ്കെടുത്തു. തറവാട്ടിലെ മുതിർന്ന അംഗങ്ങളായ കല്ല്യാണി അമ്മ, നാണി അമ്മ, കമലാക്ഷി ടീച്ചർ, ജാനകി അമ്മ, സി.കെ വിജയൻ , സരോജിനി അമ്മ, സി.കെ വാസു എന്നിവരെ ആദരിച്ചു. തുടർന്നു കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അവതരിപികയുണ്ടായി. ചടങ്ങിന് എ.പി നാരായണൻ സ്വാഗതവും വി.പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. വി.പി രാജഗോപാലൻ, കെ. ഷീജ, ആതിരാ രാജൻ,  ലേഖ എന്നിവർ സംസാരിച്ചു.

തുടർന്ന് സ്വീറ്റ് മെലഡീസ് കണ്ണൂർ ഗാനമേള, നെസ്റ്റ് ഇരിവേരിയുടെ തിരുവാതിരക്കളി കൈകൊട്ടിക്കളി, എന്നിവയും അവതരിപ്പിച്ചു.

Previous Post Next Post