മയ്യിൽ :- മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമന്വയം - 2023 കണ്ടക്കൈ എ.എൽ.പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വിജിലൻസ് ഇൻസ്പെക്ടർ പി.ആർ മനോജ് നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി ശ്രീജിനി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാർ പരിപാടിയായ മാലിന്യമുക്തം നവകേരളം, ലഹരിക്കെതിരെയുള്ള പ്രതിരോധ കാമ്പയിൻ എന്നിവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. ക്യാമ്പിന്റെ ഭാഗമായി സ്നേഹാരാമം, ഹരിതഗൃഹം ,നാടറിയാം ജനകീയ സദസ്സുകൾ, ഗ്രീൻ ക്യാൻവാസ്, ജീവദ്യുതി പോൾ ബ്ലഡ് പദ്ധതി, വയോജനങ്ങളെ സന്ദർശിക്കൽ, സമദർശൻ, ശാസ്ത്രാഭിരുചി വളർ ത്തൽ, പ്രഥമ ശുശ്രൂഷ ബോധവത്കരണം, പ്രസംഗ പരിശീലനം, തൊഴിൽ നൈപുണി പരിശീലനം, ശുചീകരണ പ്രവർത്തനങ്ങൾ, മറ്റു ബോധവൽക്കരണ പരിപാടികൾ, എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
ചടങ്ങിൽ കെ.പി രേഷ്മ, കെ.വി സതീദേവി, സി.പത്മനാഭൻ, കെ.കെ വിനോദ് കുമാർ, സി.സി വിനോദ് കുമാർ, കെ.സി സുനിൽ, സി.വിനോദ്, ഷിബു. പി.പി, ഹരീഷ് കുമാർ സി.വി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എം.കെ അനൂപ് കുമാർ സ്വാഗതവും പ്രോഗ്രാം ഓഫീസർ സി.കെ സജിത നന്ദിയും പറഞ്ഞു.