കുത്തുപറമ്പ് :- കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൊക്കിലങ്ങാടിക്കടുത്ത് പാലായിയിലെ പുതുക്കുടി വീട്ടിൽ സി.എം മാലതിയാണ് (55) ഇന്നലെ വൈകിട്ട് കോഴിക്കോട് മെഡിക്കൽ മാലതി കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചത്. പാലായിലെ തയ്യിൽ പുതുക്കുടി വത്സന്റെ ഭാര്യയാണ്. 3 ദിവസം മുൻപ് വീടിനു സമീപമാണ് കടന്നൽക്കുത്തേറ്റത്. ബന്ധു പുതുക്കുടി ഭാസ്കരന്റെ ഭാര്യ ലീലയ്ക്കും (68) കടന്നൽക്കുത്തേറ്റിരുന്നു. ലീല - തലശ്ശേരി സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മക്കൾ : വരുൺ, ജ്യോതിൻ.
മരുമക്കൾ : അതുല്യ (പാലായി), ശ്രേയ (പാനുണ്ട). സഹോദരങ്ങൾ : കുമാരൻ, ചന്ദ്രിക, പുഷ്‌പ, ബാബു.