വിയറ്റ്നാം :- ഇന്ത്യയും വിയറ്റ്നാമിലെ തീരദേശ പ്രവിശ്യകളും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും ടൂറിസം രംഗത്തെ പ്രമുഖരുടെ സമ്മേളനം നടത്തി. വിയറ്റ്നാമിൽ നടത്തിയ കോൺഫറൻസിൽ കേരളത്തിൽ നിന്നും പ്രമുഖ കമ്പനികൾ പങ്കെടുത്തു.
ബിൻ തുആൻ പ്രവിശ്യയുടെയും ഇന്ത്യയുടെയും ടൂറിസം സാധ്യതകളും പുതിയ ടൂറിസം ഉൽപ്പന്നങ്ങളും വ്യാപാരസഹകരണവും അവതരിപ്പിച്ചു. ഹോച്ച് മിൻ സിറ്റിയിലെ കോൺസുലേറ്റ് ജനറലും ബിൻ തുആനിലെ വിനോദസഞ്ചാര വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിയറ്റ്നാമും കേരളവും തമ്മിലുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിമാന സർവീസുകളും കൊച്ചിയിൽ നിന്ന് ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരിലെ പ്രമുഖ ട്രാവൽ & ടൂർസ് കമ്പനിയായ ഹാപ്പി മേപ്പ് ഹോളിഡെയ്സ് ഡയറക്ടർമാരായ പ്രിജേഷ് പാറേത്ത്, പ്രമോദ് കെ.വി., കൊച്ചി വെബ് സി ആർ എസ് മാനേജിംഗ് ഡയറക്ടർ നീൽകാന്ത്, യാ ഹോളിഡെയ്സ് എം ഡി അരുൺ, ഗോജോ ട്രാവൽസ് എംഡി ബിജോയ്, സ്കൈ ബ്ലൂം എം.ഡി. സിന്റോ എന്നിവരും വിയറ്റ്നാം പ്രവിശ്യകളിലെ ടൂറിസം ഡിപ്പാർട്ട്മെന്റ് പ്രതിനിധികളും വിയറ്റ്നാമിലെ വിവിധ ട്രാവൽ & ടൂറിസം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.