വാർഷിക പദ്ധതി രൂപീകരണം ; ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു


കണ്ണൂർ :- പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി.

യോഗത്തില്‍ 2024- 25 വാര്‍ഷിക പദ്ധതിയിലെ സര്‍ക്കാര്‍ മുന്‍ഗണനകളെ പറ്റി ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, ഡി പി സി മുന്‍ഗണനകളെക്കുറിച്ച് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ഉത്പാദന മേഖലയില്‍ പരിഗണിക്കേണ്ട മുന്‍ഗണനകളെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി കെ അനില്‍, സേവന മേഖലയില്‍ പരിഗണിക്കേണ്ട മുന്‍ഗണനകളെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ കെ കെ രത്‌നകുമാരി തുടങ്ങിയവര്‍ വിശദീകരിച്ചു.

കൃഷി, തൊഴിലുറപ്പ് പദ്ധതി, മണ്ണ് ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, പൊതു ഭരണവും ധനകാര്യവും, മൃഗസംരക്ഷണവും ക്ഷീരവികസനവും, പ്രാദേശിക സാമ്പത്തിക വികസനം, സാമൂഹ്യനീതി, ദാരിദ്ര്യ ലഘൂകരണം, ജെന്‍ഡറും വികസനവും, കുട്ടികളുടെ വികസനം, പാര്‍പ്പിടം, പട്ടികജാതി വികസനം, പട്ടികവര്‍ഗ്ഗ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കല, സാംസ്‌കാരികം, യുവജന കാര്യം, കുടിവെള്ളം, ശുചിത്വം, മത്സ്യബന്ധനം, പൊതുമരാമത്ത്, ജൈവവൈവിധ്യ മാനേജ്‌മെന്റ്,കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങി വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ വന്ന കരട് നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കും.

പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ ടി സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി എം ജാന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.



Previous Post Next Post