കൊളച്ചേരി :- ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സഭയും പുഷ്പാർച്ചനയും നടത്തി. പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻവാർഡ് മെമ്പർ കെ.പി ചന്ദ്രഭാനു അനുസ്മരണഭാഷണം നടത്തി.
വാർഡ് മെമ്പർ വി.വി ഗീത, പി.വി വേണുഗോപാൽ, കെ.പി പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ദേവരാജൻ സ്വാഗതവും ടി.പ്രതീപൻ നന്ദിയും പറഞ്ഞു.