DYFI വലിയവെളിച്ചംപറമ്പ് യൂണിറ്റ് സമര സംഗമവും സമര കോർണർ ഉദ്ഘാടനവും സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് DYFI സംസ്ഥാന വ്യാപകമായി ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ വിജയത്തിന് വേണ്ടി വലിയ വെളിച്ചംപറമ്പ് യൂണിറ്റ് തല സംഘാടക സമിതി രൂപീകരണവും സമര കോർണർ ഉദ്ഘാടനവും DYFI സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് സിറാജ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബി.മിഥുൻ അദ്ധ്യക്ഷത വഹിച്ചു.

 ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ സി.നിജിലേഷ്, സി.സംനേഷ്, വേശാല മേഖലാ പ്രസിഡണ്ട് പി.ഷിജു എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.വി ദിവ്യ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

ചെയർമാൻ - കെ.രാമചന്ദ്രൻ

വൈസ് ചെയർമാൻ - സി.സുരേന്ദ്രൻ, എം.പി രേവതി

കൺവീനർ - കെ.വി ദിവ്യ

ജോ: കൺവീനർ - ബി.മിഥുൻ, ലിജി



Previous Post Next Post