മാട്ടൂൽ :- മാട്ടൂൽ ഗവ.ഹൈസ്കൂളിലെ 1975-76 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ' ഓർമ്മകൾ മരിക്കുമോ ' നാളെ ഡിസംബർ 28 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സ്കൂളിൽ വെച്ച് നടക്കും. പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ വി.നാസർ അധ്യക്ഷത വഹിക്കും.മാട്ടൂൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ മുഖ്യാതിഥിയാകും.
ടി.വി രവി ഗുരുവന്ദനം നടത്തും. കെ.ഭാർഗവൻ ഉപഹാര സമർപ്പണം നടത്തും. തുടർന്ന് ഓർമ്മ പുതുക്കൽ, ആട്ടവും പാട്ടും തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും.