മകരവിളക്ക് ; ജനുവരി 16 മുതലുള്ള വെർച്വൽക്യു ബുക്കിങ് തുടങ്ങി


പത്തനംതിട്ട :- ശബരിമല മകരവിളക്കിനു ശേഷമുള്ള വെർച്വൽക്യു ബുക്കിങ് തുടങ്ങി. ജനുവരി 16 മുതൽ 20 വരെയുള്ള ബുക്കിങ്ങാണ് നടക്കുന്നത്. 16 ന് 50,000 പേർക്കും 17 മുതൽ 20 വരെ 60,000 പേർക്കും ബുക്ക് ചെയ്യാം. ഈ ദിവസങ്ങളിൽ പമ്പ, നിലയ്ക്കൽ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ സ്പോട് ബുക്കിങ്ങും ഉണ്ടാകും. ജനുവരി 21ന് രാവിലെ 6.30 ന് നട അടയ്ക്കും.

Previous Post Next Post