കൊളച്ചേരി :- നണിയൂർ കൈപ്രത്ത് ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം പുന:പ്രതിഷ്ഠ കളിയാട്ട മഹോത്സവം ഫെബ്രുവരി 20, 21, 22 തീയ്യതികളിൽ നടക്കും. ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ പുനപ്രതിഷ്ഠ നടക്കും.
ഫെബ്രുവരി 20 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ പ്രധാന പൂജകൾ നടക്കും. തുടർന്ന് വിശ്വകർമ്മ ശ്രീ. ചന്ദ്രൻ ആചാരിയേയും പെരുന്തലേരി ശ്രീ ടി.കെ ഗണേശനേയും ആദരിക്കും. വൈകുന്നേരം 5 മണിക്ക് പ്രസാദശുദ്ധി, വാസ്തുബലി, ഭഗവതിസേവ എന്നിവ നടക്കും.
ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 8 മണി മുതൽ പ്രധാന പൂജകൾ നടക്കും. ഉച്ചയ്ക്ക് 12.20 മുതൽ 1.40 വരെയുള്ള എടവം രാശി മുഹൂർത്തത്തിൽ വയനാട്ടുകുലവൻ, കുടിവീരൻ , എള്ളെടുത്ത് ഭഗവതി, പൊട്ടൻ ദൈവം, ഗുളികൻ പുനപ്രതിഷ്ഠ. വൈകുന്നേരം കളിയാട്ടം ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് അഷ്ടമംഗല്യം, രാത്രി 7 മണിക്ക് വയനാട്ടുകുലവൻ വെള്ളാട്ടം, തുടർന്ന് ഗുളികൻ ദൈവം വെള്ളാട്ടം, കുടിവീരൻ തോറ്റം, പൊട്ടൻ തെയ്യം കൊട്ടിപ്പാട്ട്, എള്ളെടുത്ത് ഭഗവതി കലശം. രാത്രി 8 മണി മുതൽ പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.
അന്നേ ദിവസം രാത്രി 7 മണിക്ക് അഖണ്ഡ കല്യാശേരി അവതരിപ്പിക്കുന്ന വമ്പിച്ച തംബോലം, പൂക്കാവടി സംഘം നീലേശ്വരം അവതരിപ്പിക്കുന്ന ഡിജിറ്റൽ ഡോൾ എന്നിവയുടെ അകമ്പടിയോടെ താലപ്പൊലിയേന്തിയ ബാലികമാരുമായി നണിയൂർ ഇളനീർപ്പടിയിൽ നിന്നും ആരംഭിക്കുന്ന അതിഗംഭീരമായ കാഴ്ചവരവ് ഉണ്ടായിരിക്കും.
ഫെബ്രുവരി 22 വ്യാഴാഴ്ച പുലർച്ചെ 1 മണിക്ക് കുടി വീരൻ തെയ്യം പുറപ്പാട്, 5 മണിക്ക് വയനാട്ടുകുലവൻ തിരുപുറപ്പാട് , 5.30 ന് ഗുളികൻ തെയ്യം പുറപ്പാട്, 6 മണിക്ക് പൊട്ടൻ തെയ്യം പുറപ്പാട്, 7 മണിക്ക് എള്ളെടുത്ത് ഭഗവതി പുറപ്പാട് എന്നിവ ഉണ്ടായിരിക്കും .