ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ നടക്കും.
ഇന്ന് ജനുവരി 29 തിങ്കളാഴ്ച വൈകുന്നേരം പ്രധാന പൂജകൾക്കുശേഷം ദീപാരാധന, തുടർന്ന് തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഭരതനാട്യ പ്രദർശനം എന്നിവ ഉണ്ടായിരിക്കും.
ജനുവരി 30 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ അഖണ്ഡ നാമജപം, വിശേഷാൽ പൂജകൾ, ദീപാരാധന, തിരുവാതിരക്കളി, ഭജൻ സന്ധ്യ, കൈകൊട്ടിക്കളി നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.
ജനുവരി 31 ബുധനാഴ്ച രാവിലെ 11 മണിക്ക് ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക് പ്രസാദ സദ്യ. തുടർന്ന് നാരായണീയ സത്സംഗം, വൈകുന്നേരം 4.30 ന് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രസന്നിധിയിലേക്ക് പുറത്തെഴുന്നള്ളത്ത്, തുടർന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയിൽ നാല് തിടമ്പുകളോട് കൂടി എഴുന്നള്ളത്തും തിരുനൃത്തവും . രാത്രി 8 മണിക്ക് ഇരട്ടത്തായമ്പക, 8.30 ന് നാടകം 'ഇടം' അരങ്ങേറും.
ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം. രാവിലെ 11 മണിക്ക് ആധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാദ സദ്യ, വൈകുന്നേരം നാലുമണി മുതൽ കേളി, ഭഗവതിസേവ, അഷ്ടപതി. രാത്രി 7 30ന് തിടമ്പെഴുന്നള്ളത്ത് തിരുനൃത്തം എന്നിവയും ഉണ്ടായിരിക്കും.