പറശ്ശിനിക്കടവ് :- തുറമുഖവകുപ്പ് സംസ്ഥാനത്ത് എല്ലാ തുറമുഖ പരിധിയിലെയും 'ഉല്ലാസയാത്ര - ജലയാനങ്ങളുടെയും ബോട്ടുകളുടെയും പരിശോധന ശക്തമാക്കി. പറശ്ശിനിക്കടവിൽ ചൊവ്വാഴ്ച നടന്ന പരിശോധനയിൽ നിയമംലംഘിച്ച് ഓടിയ ഒരു ശിക്കാർ (ഉല്ലാസ) ബോട്ടിനെതി നടപടി.
ഈ ബോട്ടിൽ 32 പേർക്ക് സഞ്ചരിക്കാമെന്ന് ബോർഡ് വെച്ചിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ 13 പേർക്ക് മാത്രമേ സഞ്ചരിക്കാൻ പാടുള്ളു. തുടർന്ന് ബോട്ടിന് ഓടാൻ അനുമതി നിഷേധിച്ച് സ്റ്റോപ്പ് മെമ്മോ നൽകി. ബോട്ട് ഉടമയോട് എല്ലാ രേഖകളുമായി അഴീക്കൽ തുറമുഖ ഓഫീസിൽ എത്താൻ നിർദേശം നൽകി. പരാതി കിട്ടിയതിനെ തുടർന്നാണ് ബോട്ടുകൾ പരിശോധിച്ചത്. അഴീക്കൽ തുറമുഖ ഓഫീസർ ടി.ദീപൻ കുമാറിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.