പള്ളിപ്പറമ്പ് :- ഹിദായത്ത് സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ യു.പി സ്കൂളായി ഗവണ്മെന്റ് അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും പ്രഭാഷണവും ജനുവരി 3 ബുധനാഴ്ച വൈകുന്നേരം 6.30ന് സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. DHIC പ്രിൻസിപ്പൾ സയ്യിദ് അലി ബാഅലവി തങ്ങളുടെ അധ്യക്ഷതയിൽ കണ്ണൂർ അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഗ് IAS ഉദ്ഘാടനം ചെയ്യും. ഉസ്താദ് ഉമർ ഹുദവി പൂളപ്പാടം മുഖ്യ പ്രഭാഷണം നടത്തും.
എം.കെ.പി മുസ്തഫ സ്റ്റാഫ് റൂം ഉദ്ഘാടനം നിർവഹിക്കും. ഡോ: താജുദ്ധീൻ വാഫി റിപ്പോർട്ട് അവതരിപ്പിക്കും. കെ.എൻ മുസ്തഫ ഉപഹാര സമർപ്പണവും നടത്തും.