കൊളച്ചേരി :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിൽ കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ ടീമിന് A ഗ്രേഡ്. കൊളച്ചേരി സ്വദേശിയായ അദ്രിനാഥ് ഉൾപ്പെടെയുള്ള ടീമാണ് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം നടത്തി A ഗ്രേഡ് സ്വന്തമാക്കിയത്.
കൊളച്ചേരിയിലെ പാട്ടയം സ്വദേശിയും നാടൻ പാട്ടുകലാകാരനുമായ കെ സന്തോഷിൻ്റെയും കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരി ചന്ദന.എം.പിയുടെയും മകനാണ് അദ്രിനാഥ്.
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ എട്ടാ തരം വിദ്യാർത്ഥിയായ അദ്രിനാഥ് വിവിധ മത്സങ്ങളിലായി ഇതിനകം തന്നെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.