കൊളച്ചേരി :-"ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന " എന്ന മുദ്രാവാക്യം ഉയർത്തി ജനുവരി 20 ന് DYFI യുടെ നേതൃത്വത്തിൽ കാസർക്കോഡ് മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെ സംഘടിപ്പിക്കുന്ന 'മനുഷ്യ ചങ്ങല' യുടെ പ്രചരണാർഥം DYFI കൊളച്ചേരി സൗത്ത് മേഖല കമ്മിറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥ ചെറുക്കുന്ന് അംഗൻവാടി പരിസരത്ത് നിന്ന് ആരംഭിച്ചു.
DYFI മുൻ ബ്ലോക്ക് പ്രസിഡന്റ് എം.വി ഷിജിൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം.ലിജിൻ സ്വാഗതം പറഞ്ഞു. വൈസ് ക്യാപ്റ്റൻ സി.വി ജീവ , മാനേജർ വിപിൻ കെ. എന്നിവർ സംസാരിച്ചു.