കണ്ണൂർ :- റെയിൽവേ സ്റ്റേഷനുകളിൽ ഇനി രാത്രികാലങ്ങളിൽ എല്ലാ ലൈറ്റുകളും മുഴുവൻ സമയവും പ്രകാശിപ്പിക്കാൻ തീരുമാനം. സുരക്ഷകണക്കിലെടുത്താണ് തീരുമാനം. ഇതുവരെ ട്രെയിൻ വരാത്ത സമയങ്ങളിൽ സ്റ്റേഷനുകളിലെ 30 ശതമാനം ലൈറ്റുകളും ഓഫ് ചെയ്യുകയായിരുന്നു പതിവ്.
ഫാനുകളും ട്രെയിനുകൾ വരുന്നതിനു തൊട്ടുമുൻപാണ് ഓൺ ചെയ്തിരുന്നത്. ട്രെയിൻ സ്റ്റേഷൻ വിട്ടശേഷം ഓഫ് ചെയ്യുകയും ചെയ്യും. ട്രെയിൻ വൈകിയെത്തിയാൽ ആ സമയത്ത് ലൈറ്റുകളോ ഫാനുകളോ പ്രവർത്തിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഇതോടെ യാത്രക്കാർ ഇരുട്ടിലാകും. വെളിച്ചമില്ലാത്തത് സുരക്ഷാ സേനകൾക്കും തലവേദനയായിരുന്നു. റെയിൽവേ ബോർഡിന്റെ നിർദേശ പ്രകാരമാണ് തീരുമാനം. മാർച്ച് 31 വരെ ഈ രീതി തുടരാനാണ് നിർദേശിച്ചിരിക്കുന്നത്.