കരിപ്പൂർ :- ഹജ് നടപടികൾക്കു കേന്ദ്ര ഹജ് കമ്മിറ്റി തയ്യാറാക്കിയ ആക്ഷൻ പ്ലാൻ അനുസരിച്ച് തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഈ മാസം നടക്കും. ഹജ് അപേക്ഷ സമർപ്പിക്കാൻ നിശ്ചയിച്ച സമയപരിധി ഇന്നലെ അവസാനിച്ചു.
ഇന്നലെ പലപ്പോഴും സെർവർ തകരാർ മൂലം പലർക്കും അപേക്ഷ സമർപ്പിക്കാനായില്ലെന്നു പരാതി ഉണ്ട്. നേരത്തെ ഹജ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 2023 ഡിസംബർ 20 ആയിരുന്നു. പിന്നീട് ഈ മാസം 15 വരെ നീട്ടുകയായിരുന്നു. സാങ്കേതിക പ്രശ്‌നം കേന്ദ്ര ഹജ് കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയതായി ഹജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസർ പി.എം ഹമീദ് പറഞ്ഞു. കഴിഞ്ഞ ദിവസം വരെ സംസ്‌ഥാനത്തെ അപേക്ഷകരുടെ എണ്ണം 22,000 കവിഞ്ഞിട്ടുണ്ട്. ഇന്നലെ അർധരാത്രി വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം. തീയതി നീട്ടിയില്ലെങ്കിൽ നറുക്കെടുപ്പ് തീയതി സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും.