ലണ്ടൻ :- കഴിഞ്ഞവർഷത്തെ (2023) ഫിഫയുടെ മികച്ച പുരുഷ താരമായി അർജൻറീനയുടെ സൂപ്പർതാരം ലയണൽ മെസ്സി. ഇൻ്റർ മയാമി കളിക്കാരൻ കൂടിയായ മെസ്സി മൂന്നാം തവണയാണ് പുരസ്‌കാരം സ്വന്തമാക്കുന്നത്. നേരത്തെ 2019, 2022 വർഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും നേടിയിരുന്നു. ഇതോടെ ഏറ്റവുമധികം ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബെർട്ട് ലെവൻഡോവ്സ്കി എന്നിവർ രണ്ടുതവണ നേടിയിട്ടുണ്ട്. മാഞ്ചെസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള മികച്ച പുരുഷ കോച്ചിനുള്ള പുരസ്കാരം നേടി. ഇംഗ്ലണ്ട് വനിതാ ടീം പരിശീലക സെറിന വിഗ്മൻ വനിതാ കോച്ചിനുള്ള പുരസ്കാരം സ്വന്തമാക്കി. ബ്രസീൽ താരം എഡേഴ്സൺ മികച്ച പുരുഷ ഗോൾകീപ്പർ ക്കുള്ള പുരസ്കാരം നേടി. ഫെയർപ്ലേ പുരസ്കാരം ബ്രസീൽ പുരുഷ ടീമിനാണ്.