പഴയങ്ങാടി:- ഏഴോം ബോട്ടുകടവിന് സമീപം അകത്തെകൈ വലിയകണ്ട പുഴയിൽ കക്ക വാരുന്നതിനിടയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.ഏഴോം പഞ്ചായത്തിന് സമീപത്തെ തോപ്പുറം കല്ലക്കുടിയൻ വിനോദ് (47) ന്റെ മൃതദേഹമാണ് ഇന്ന് വൈകിട്ട് അപകടം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ വിനോദിനെ ശക്തമായ അടിയെഴുക്കിൽ കാണാതാവുക ആയിരുന്നു.കൂടെ ഉണ്ടായിരുന്നവർ നീന്തി രക്ഷപെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും വിനോദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.