യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായി പ്രവീൺ പി ചേലേരി ചുമതല ഏറ്റെടുത്തു


കൊളച്ചേരി :-
കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പി പ്രവീൺ  ചേലേരിയുടെയും, വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട രജീഷ് മുണ്ടേരിയുടെയും സ്ഥാനാരോഹണ ചടങ്ങ് ചേലേരി സ്കൂൾ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്നു.

മുൻ മണ്ഡലം പ്രസിഡൻ്റ് ടിൻറു സുനിൽ അധ്യക്ഷയായ ചടങ്ങിൽ  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റ് സുദീപ് ജയിംസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീത ടീച്ചർ, ജില്ലാ കമ്മിറ്റി അംഗം KC ഗണേശൻ,മണ്ഡലം പ്രസിഡൻ്റ്മാരായ സുകുമാരൻ എം, ടി പി സുമേഷ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജ്മ എം, മുൻ മണ്ഡലം പ്രസിഡൻ്റ്മാരായ പ്രേമാനന്ദൻ എൻ വി, ബാലസുബ്രമണ്യം, യഹ്യ, ശ്രീജേഷ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിന് കലേഷ് ചേലേരി സ്വാഗതവും റജീഷ് മുണ്ടേരി നന്ദിയും അറിയിച്ചു.

ചടങ്ങിൽ എംബിബിഎസ് ഉന്നത വിജയം നേടിയ സഹലയെയും, സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ എ ഗ്രേഡ് നേടിയ അദ്രിനാഥിനെയും അനുമോദിച്ചു.



Previous Post Next Post