മയ്യിൽ :- ഉത്രാടം ഫാഷൻ ഡിസൈനിങ് ഇൻസ്റ്റ്യൂട്ട് എട്ടാം വാർഷികത്തോടനുബന്ധിച്ച് പലഹാരം കോണ്ടെസ്റ്റും ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു. ശ്രീദേവി ഉത്രാടന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം എ പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ഊരാളിങ്കൽ കോവളം ഗ്രാഫ്റ്റും വിലയിലെ സീനിയർ ഷഫായ മിഥുൻ കൃഷ്ണ, ഫാഷൻ ഡിസൈനർ ആയ റിനി അഖിലേഷ് എന്നിവർ പങ്കെടുത്തു. പലഹാര കോണ്ടസ്റ്റിൽ ജംഷീന ഒന്നാം സ്ഥാനവും, ആതിര രണ്ടാം സ്ഥാനവും അതുല്യ രമേശ്, അനിതാ സൂരജ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്ക് സൗമ്യമനോജ് സ്വാഗതവും ദിവ്യ ബൈജു നന്ദിയും പറഞ്ഞു.